Three Crime Story malayalam movie Kunjaliyan Shutter Velayudham 7 aam Arivu Thalsamayam Oru Penkutty Sunday Ee Aduthakalathu unnam asuravithu Venicile Vyapari Ra One Sneham Ishtam Amma Sandwitch Ordinary
Trailer of the day

Sunday, 23 October 2011

കൃഷ്ണനും രാധയും - സിനിമാ റിവ്യൂ


Plot:
വീട്ടുകാരുടെ സമ്മതമില്ലാതെ മിശ്ര വിവാഹിതരായ ജോണ്‍ (സന്തോഷ് പണ്ഡിറ്റ്) രാധ ദമ്പതികളുടെ ദാമ്പത്യജീവിതവും പ്രശ്നങ്ങളുമാണ്‍ മുഖ്യപ്രമേയം

Synopsis:

വിദ്യാസമ്പന്നനായ ജോണ്‍ (സന്തോഷ് പണ്ഡിറ്റ്) ഫ്ലെക്സ് ബോര്‍ഡ് ഡിസൈനിങ്ങും മറ്റു ആര്‍ട്ട് വര്‍ക്കുകളും ചെയ്യുന്ന ഒരു കലാകാരന്‍ കൂടിയാണ്. സത്യസന്ധനും നീതിമാനുമായ ജോണ്‍ ജോലിക്കൊപ്പം മ്യൂസിക് ആള്‍ബങ്ങളും ചെയ്യുന്നുണ്ട്. ജോണ്‍ സ്നേഹിക്കുന്ന യുവതിയാണ് ഹിന്ദു മതക്കാരിയായ രാധ. ഇവരുടെ പ്രണയം രാധയുടെ അച്ഛന്‍ അറിയുന്നതോടെ ജോണിനെ കാണുന്നതില്‍ നിന്ന് രാധയെ വിലക്കുന്നു. എങ്കിലും ഇരുവീട്ടുകാരുടേയും എതിര്‍പ്പിനെ വകവെക്കാതെ ഇരുവരും വിവാഹിതരാകുന്നു. വീട്ടുകാരില്‍ നിന്നും ബഹിഷ്കൃതരാകുന്ന ഇരുവരും താമസിക്കാന്‍ ഒരു വീട് അന്വേഷിക്കുന്നു. ജോണിന്റെ സുഹൃത്തിന്റെ സഹായത്താല്‍ അവര്‍ക്ക് വിശ്വാസികളായ ഒരു ഹിന്ദു വിധവയും മകളും മാത്രമുള്ള ഒരു വീട് വാടകക്ക് താമസിക്കാന്‍ കിട്ടുന്നതിനു വേണ്ടി ജോണ്‍, കൃഷ്ണന്‍ എന്ന പേരു മാറ്റി അവിടെ താമസിക്കുന്നു. രാധക്ക് സ്ഥലം കൌണ്‍സിലറുടേ ഓഫീസില്‍ ഒരു ജോലി ലഭിക്കുന്നുവെങ്കിലും കൌണ്‍സിലര്‍ ആയ ജോസഫിന്റെ മോശം പെരുമാറ്റത്തിനു വിധേയയാകേണ്ടി വരികയും ചെയ്യുന്നു. അതോടേ രാധ ആ ജോലി രാജിവെക്കുന്നു. വാടക വീട്ടിലെ പെണ്‍കുട്ടി രുഗ്മിണി കവിതകള്‍ എഴുതുന്ന ശീലമുള്ളത് കൊണ്ട് ഒരു ആല്‍ബത്തിനു വേണ്ടി കൃഷ്ണന്‍ എന്ന ജോണ്‍ അവള്‍ക്ക് ഒരു അവസരം ഒരുക്കിക്കൊടുക്കുന്നു. രുഗ്മിണിയേയും അമ്മയേയും അവിടെ നിന്നിറക്കി സ്വത്ത് കൈക്കലാക്കാന്‍ ശ്രമിക്കുന്ന രുഗ്മിണിയുടേ അമ്മാവന്‍ കൃഷ്ണനേയും രുഗ്മിണിയേയും ചേര്‍ത്ത് അപവാദം പ്രചരിപ്പിക്കുന്നു. ഇതിനിടയില്‍ ജോണിന്റെ അനുജന്‍ ഫൈനാന്‍സ് നടത്തുന്ന ജിമ്മിക്ക് ശത്രുക്കളുടെ ആക്രമണം ഉണ്ടാകുന്നു. അപ്രതീക്ഷിതമായി അവിടെയെത്തിയ ജോണിനു ജിമ്മിയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ തലക്ക് ക്ഷതമേല്‍ക്കുന്നു. അസുഖം മൂലം വിശ്രമത്തിലായ ജോണിനു മരുന്നു വാങ്ങാന്‍ വേണ്ടി രാത്രിയില്‍ പുറത്തു പോയ രാധ അപ്രത്യക്ഷയാകുന്നു. അതിനെത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ ജോണ്‍ ഞെട്ടിപ്പിക്കുന്ന ചില കാര്യങ്ങള്‍ അറിയുന്നു.

കൌതുകങ്ങൾ:


മലയാളത്തിലെ “ആദ്യ അമച്ച്വര്‍ ഫീച്ചര്‍ ഫിലിം” എന്നു വിളിക്കാവുന്ന ചിത്രം.
ഒരു സിനിമയുടെ പ്രധാന മേഖലകളില്‍ എല്ലാം ഒരാള്‍ തന്നെ കൈകാര്യം ചെയ്യുന്നു.
ചിത്രം റിലീസാവുന്നതിനു മുമ്പ് തന്നെ ഇന്റർനെറ്റ് വഴി ഏറ്റവും കൂടുതൽ ആളുകൾ കാണുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത പാട്ടുകളും ട്രെയിലറുമാണ് ഇതിന്റേത്.
പൂര്‍ണ്ണമായും പുതുമുഖങ്ങള്‍ ക്യാമറക്ക് മുന്നിലും പിന്നിലും അണിനിരക്കുന്നു.
എറണാകുളം കാനൂസ്, തൃശ്ശൂർ ബിന്ദു , ഷൊർണ്ണൂർ അനുരാഗ് എന്നീ തീയറ്ററുകളിലാണ് ഈ ചിത്രം റിലീസ് ചെയ്യപ്പെട്ടത്.ആരും ശ്രദ്ധിക്കില്ലെന്ന് കരുതിയിരുന്ന ഈ ചിത്രം ആദ്യ ഷോ തന്നെ ഹൗസ് ഫുള്ളായി ഓടുകയും മറ്റ് ഷോകൾക്ക് സിനിമ കാണാനുള്ള തിക്കും തിരക്കും അനുഭവപ്പെടുകയുമായിരുന്നു എന്ന് റിപ്പോർട്ടുകളുണ്ട്.
അബദ്ധങ്ങൾ:
പ്രത്യേകിച്ച് ഒന്നും തന്നെ ചൂണ്ടിക്കാണിക്കാൻ ഇല്ല.

Main Crew

ബാനർ:                       ശ്രീകൃഷ്ണ ഫിലിംസ്
കഥ:                               സന്തോഷ് പണ്ഡിറ്റ്
തിരക്കഥ:                    സന്തോഷ് പണ്ഡിറ്റ്
സംഭാഷണം:             സന്തോഷ് പണ്ഡിറ്റ്
സംവിധാനം:             സന്തോഷ് പണ്ഡിറ്റ്
നിർമ്മാണം:              സന്തോഷ് പണ്ഡിറ്റ്
ഛായാഗ്രഹണം:    സുജിത്ത് (കൃഷ്ണനും രാധയും)
ചിത്രസംയോജനം: സന്തോഷ് പണ്ഡിറ്റ്
അസോസിയേറ്റ് സംവിധായകർ:  ബിജു പി ദാസ്
അസിസ്റ്റന്റ് സംവിധായകർ:          അനീഷ് (കൃഷ്ണനും രാധയും)
 ജോഹർ(കൃഷ്ണനും രാധയും)
 രഞ്ജിത്ത്(കൃഷ്ണനും രാധയും)
കലാസംവിധാനം:                                 സന്തോഷ് പണ്ഡിറ്റ്
വരികൾ:                                                   സന്തോഷ് പണ്ഡിറ്റ്
                                                                      എ എസ് പ്രസാദ്
സംഗീതം:                                                   സന്തോഷ് പണ്ഡിറ്റ്
ഗായകർ:  എം ജി ശ്രീകുമാർ
 കെ എസ് ചിത്ര
 വിധു പ്രതാപ്
 സന്തോഷ് പണ്ഡിറ്റ്
Actors & Characters
അഭിനേതാക്കൾ
അഭിനേതാവ് കഥാപാത്രം
സന്തോഷ് പണ്ഡിറ്റ്
ജോൺ / ശ്രീകൃഷ്ണൻ
അജയൻ
ജിമ്മി
സൗപർണ്ണിക
രാധ
രൂപ ജിത്ത്
രുഗ്മിണി
ദേവിക
ഹനീഫ് (കൃഷ്ണനും രാധയും)
ജോസഫ്
പ്രത്യൂഷ്
Technical Crew
Make-up:  ബാബു(ചമയം)
Costume:  സന്തോഷ് പണ്ഡിറ്റ്
Action:  സന്തോഷ് പണ്ഡിറ്റ്
ഡിസൈൻസ്:  സന്തോഷ് പണ്ഡിറ്റ്
ടൈറ്റിൽ ഗ്രാഫിക്സ്:  സന്തോഷ് പണ്ഡിറ്റ്
Audio & Recording
പശ്ചാത്തല സംഗീതം:  സന്തോഷ് പണ്ഡിറ്റ്
Sound Mixing:  സന്തോഷ് പണ്ഡിറ്റ്
Video & Shooting
Effects:  സന്തോഷ് പണ്ഡിറ്റ്
Production & Controlling Units
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:  ബിനു വണ്ടൂർ

Twitter Delicious Facebook Digg Stumbleupon Favorites More