ലാല്‍ സംവിധാനം ചെയ്യുന്ന ‘കോബ്ര’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബര്‍ മൂന്നിന് ചാലക്കുടിയില്‍ ആരംഭിക്കും. മമ്മൂട്ടിയും ലാലും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ പത്മപ്രിയ ആണ് ഒരു നായിക.രണ്ടാമത്തെ നായികയുടെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.ഏറണാകുളം,ചാലക്കുടി, കോയമ്പത്തൂര്‍ , ബാംഗോക് എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന ’കോബ്ര’ യില്‍ സലിം കുമാര്‍ , ലാലു അലക്സ് , മണിയന്‍ പിള്ള രാജു, സമ്പത്ത് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വേണു ക്യാമറകൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് അലക്സ് പോള്‍ ആണ്. മമ്മൂട്ടിയും ലാലും ഒന്നിച്ച ‘തൊമ്മനും മക്കളും’ പോലെ ഒരു മുഴുനീള എന്റര്ടൈനര്‍ ആയിരിക്കും ’കോബ്ര’.