arupamedia

arupamedia

arupamedia

arupamedia

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

arupamedia

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

arupamedia

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Three Crime Story malayalam movie Kunjaliyan Shutter Velayudham 7 aam Arivu Thalsamayam Oru Penkutty Sunday Ee Aduthakalathu unnam asuravithu Venicile Vyapari Ra One Sneham Ishtam Amma Sandwitch Ordinary
Trailer of the day
Showing posts with label filmnews-malayalam. Show all posts
Showing posts with label filmnews-malayalam. Show all posts

Saturday, 29 October 2011

Casanovva is complete





Casanovva is complete

Mohanlal’s Roshan Andrews directed Casanovva, produced by Dr. C.J. Roy under the banner of Confident Entertainment, has completed its entire shooting.

The last schedule of the film was shot in Bangalore on the entire lead artists including Mohanlal and Shriya Saran. It was mostly indoor scenes shot at one of the best five star hotels in India, Leela Palace in Bangalore.

The makers confirmed that Casanovva will be released on December 15 through Maxlab. Casanovva is being touted as the most stylish film in Mollywood. It also stars actors Lakshmi Rai, Sanjjana, Roma and Riaz Khan.

Sunday, 23 October 2011

കൃഷ്ണനും രാധയും - സിനിമാ റിവ്യൂ


Plot:
വീട്ടുകാരുടെ സമ്മതമില്ലാതെ മിശ്ര വിവാഹിതരായ ജോണ്‍ (സന്തോഷ് പണ്ഡിറ്റ്) രാധ ദമ്പതികളുടെ ദാമ്പത്യജീവിതവും പ്രശ്നങ്ങളുമാണ്‍ മുഖ്യപ്രമേയം

Synopsis:

വിദ്യാസമ്പന്നനായ ജോണ്‍ (സന്തോഷ് പണ്ഡിറ്റ്) ഫ്ലെക്സ് ബോര്‍ഡ് ഡിസൈനിങ്ങും മറ്റു ആര്‍ട്ട് വര്‍ക്കുകളും ചെയ്യുന്ന ഒരു കലാകാരന്‍ കൂടിയാണ്. സത്യസന്ധനും നീതിമാനുമായ ജോണ്‍ ജോലിക്കൊപ്പം മ്യൂസിക് ആള്‍ബങ്ങളും ചെയ്യുന്നുണ്ട്. ജോണ്‍ സ്നേഹിക്കുന്ന യുവതിയാണ് ഹിന്ദു മതക്കാരിയായ രാധ. ഇവരുടെ പ്രണയം രാധയുടെ അച്ഛന്‍ അറിയുന്നതോടെ ജോണിനെ കാണുന്നതില്‍ നിന്ന് രാധയെ വിലക്കുന്നു. എങ്കിലും ഇരുവീട്ടുകാരുടേയും എതിര്‍പ്പിനെ വകവെക്കാതെ ഇരുവരും വിവാഹിതരാകുന്നു. വീട്ടുകാരില്‍ നിന്നും ബഹിഷ്കൃതരാകുന്ന ഇരുവരും താമസിക്കാന്‍ ഒരു വീട് അന്വേഷിക്കുന്നു. ജോണിന്റെ സുഹൃത്തിന്റെ സഹായത്താല്‍ അവര്‍ക്ക് വിശ്വാസികളായ ഒരു ഹിന്ദു വിധവയും മകളും മാത്രമുള്ള ഒരു വീട് വാടകക്ക് താമസിക്കാന്‍ കിട്ടുന്നതിനു വേണ്ടി ജോണ്‍, കൃഷ്ണന്‍ എന്ന പേരു മാറ്റി അവിടെ താമസിക്കുന്നു. രാധക്ക് സ്ഥലം കൌണ്‍സിലറുടേ ഓഫീസില്‍ ഒരു ജോലി ലഭിക്കുന്നുവെങ്കിലും കൌണ്‍സിലര്‍ ആയ ജോസഫിന്റെ മോശം പെരുമാറ്റത്തിനു വിധേയയാകേണ്ടി വരികയും ചെയ്യുന്നു. അതോടേ രാധ ആ ജോലി രാജിവെക്കുന്നു. വാടക വീട്ടിലെ പെണ്‍കുട്ടി രുഗ്മിണി കവിതകള്‍ എഴുതുന്ന ശീലമുള്ളത് കൊണ്ട് ഒരു ആല്‍ബത്തിനു വേണ്ടി കൃഷ്ണന്‍ എന്ന ജോണ്‍ അവള്‍ക്ക് ഒരു അവസരം ഒരുക്കിക്കൊടുക്കുന്നു. രുഗ്മിണിയേയും അമ്മയേയും അവിടെ നിന്നിറക്കി സ്വത്ത് കൈക്കലാക്കാന്‍ ശ്രമിക്കുന്ന രുഗ്മിണിയുടേ അമ്മാവന്‍ കൃഷ്ണനേയും രുഗ്മിണിയേയും ചേര്‍ത്ത് അപവാദം പ്രചരിപ്പിക്കുന്നു. ഇതിനിടയില്‍ ജോണിന്റെ അനുജന്‍ ഫൈനാന്‍സ് നടത്തുന്ന ജിമ്മിക്ക് ശത്രുക്കളുടെ ആക്രമണം ഉണ്ടാകുന്നു. അപ്രതീക്ഷിതമായി അവിടെയെത്തിയ ജോണിനു ജിമ്മിയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ തലക്ക് ക്ഷതമേല്‍ക്കുന്നു. അസുഖം മൂലം വിശ്രമത്തിലായ ജോണിനു മരുന്നു വാങ്ങാന്‍ വേണ്ടി രാത്രിയില്‍ പുറത്തു പോയ രാധ അപ്രത്യക്ഷയാകുന്നു. അതിനെത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ ജോണ്‍ ഞെട്ടിപ്പിക്കുന്ന ചില കാര്യങ്ങള്‍ അറിയുന്നു.

കൌതുകങ്ങൾ:


മലയാളത്തിലെ “ആദ്യ അമച്ച്വര്‍ ഫീച്ചര്‍ ഫിലിം” എന്നു വിളിക്കാവുന്ന ചിത്രം.
ഒരു സിനിമയുടെ പ്രധാന മേഖലകളില്‍ എല്ലാം ഒരാള്‍ തന്നെ കൈകാര്യം ചെയ്യുന്നു.
ചിത്രം റിലീസാവുന്നതിനു മുമ്പ് തന്നെ ഇന്റർനെറ്റ് വഴി ഏറ്റവും കൂടുതൽ ആളുകൾ കാണുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത പാട്ടുകളും ട്രെയിലറുമാണ് ഇതിന്റേത്.
പൂര്‍ണ്ണമായും പുതുമുഖങ്ങള്‍ ക്യാമറക്ക് മുന്നിലും പിന്നിലും അണിനിരക്കുന്നു.
എറണാകുളം കാനൂസ്, തൃശ്ശൂർ ബിന്ദു , ഷൊർണ്ണൂർ അനുരാഗ് എന്നീ തീയറ്ററുകളിലാണ് ഈ ചിത്രം റിലീസ് ചെയ്യപ്പെട്ടത്.ആരും ശ്രദ്ധിക്കില്ലെന്ന് കരുതിയിരുന്ന ഈ ചിത്രം ആദ്യ ഷോ തന്നെ ഹൗസ് ഫുള്ളായി ഓടുകയും മറ്റ് ഷോകൾക്ക് സിനിമ കാണാനുള്ള തിക്കും തിരക്കും അനുഭവപ്പെടുകയുമായിരുന്നു എന്ന് റിപ്പോർട്ടുകളുണ്ട്.
അബദ്ധങ്ങൾ:
പ്രത്യേകിച്ച് ഒന്നും തന്നെ ചൂണ്ടിക്കാണിക്കാൻ ഇല്ല.

Main Crew

ബാനർ:                       ശ്രീകൃഷ്ണ ഫിലിംസ്
കഥ:                               സന്തോഷ് പണ്ഡിറ്റ്
തിരക്കഥ:                    സന്തോഷ് പണ്ഡിറ്റ്
സംഭാഷണം:             സന്തോഷ് പണ്ഡിറ്റ്
സംവിധാനം:             സന്തോഷ് പണ്ഡിറ്റ്
നിർമ്മാണം:              സന്തോഷ് പണ്ഡിറ്റ്
ഛായാഗ്രഹണം:    സുജിത്ത് (കൃഷ്ണനും രാധയും)
ചിത്രസംയോജനം: സന്തോഷ് പണ്ഡിറ്റ്
അസോസിയേറ്റ് സംവിധായകർ:  ബിജു പി ദാസ്
അസിസ്റ്റന്റ് സംവിധായകർ:          അനീഷ് (കൃഷ്ണനും രാധയും)
 ജോഹർ(കൃഷ്ണനും രാധയും)
 രഞ്ജിത്ത്(കൃഷ്ണനും രാധയും)
കലാസംവിധാനം:                                 സന്തോഷ് പണ്ഡിറ്റ്
വരികൾ:                                                   സന്തോഷ് പണ്ഡിറ്റ്
                                                                      എ എസ് പ്രസാദ്
സംഗീതം:                                                   സന്തോഷ് പണ്ഡിറ്റ്
ഗായകർ:  എം ജി ശ്രീകുമാർ
 കെ എസ് ചിത്ര
 വിധു പ്രതാപ്
 സന്തോഷ് പണ്ഡിറ്റ്
Actors & Characters
അഭിനേതാക്കൾ
അഭിനേതാവ് കഥാപാത്രം
സന്തോഷ് പണ്ഡിറ്റ്
ജോൺ / ശ്രീകൃഷ്ണൻ
അജയൻ
ജിമ്മി
സൗപർണ്ണിക
രാധ
രൂപ ജിത്ത്
രുഗ്മിണി
ദേവിക
ഹനീഫ് (കൃഷ്ണനും രാധയും)
ജോസഫ്
പ്രത്യൂഷ്
Technical Crew
Make-up:  ബാബു(ചമയം)
Costume:  സന്തോഷ് പണ്ഡിറ്റ്
Action:  സന്തോഷ് പണ്ഡിറ്റ്
ഡിസൈൻസ്:  സന്തോഷ് പണ്ഡിറ്റ്
ടൈറ്റിൽ ഗ്രാഫിക്സ്:  സന്തോഷ് പണ്ഡിറ്റ്
Audio & Recording
പശ്ചാത്തല സംഗീതം:  സന്തോഷ് പണ്ഡിറ്റ്
Sound Mixing:  സന്തോഷ് പണ്ഡിറ്റ്
Video & Shooting
Effects:  സന്തോഷ് പണ്ഡിറ്റ്
Production & Controlling Units
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:  ബിനു വണ്ടൂർ

Friday, 21 October 2011

വര്‍ക്കിയല്ല ജോര്‍ജ്ജാണ് പിതാവെന്ന് നടി ലിസി!!!



അത്യാഡംബരപൂര്‍‌വം ചെന്നൈയില്‍ കഴിയുന്ന നടി ലിസി, ദരിദ്രനും വികലാംഗനുമായ സ്വന്തം അച്ഛനെ, പട്ടിണിക്കിട്ടെന്ന വിവാദം പുതിയ വഴിത്തിരിവിലേക്ക്. ഇക്കാര്യത്തില്‍ ഇതുവരെ മൌനം പാലിച്ചിരുന്ന ലിസി ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നു. ഒരു നയാപൈസ പോലും അച്ഛനെന്ന് പറയുന്നയാള്‍ക്ക് കൊടുക്കില്ലെന്നും അയാളാണ് തന്റെ അച്ഛനെന്നുള്ളതിന് ഒരു തെളിവും ഇല്ലെന്നുമാണ് ലിസി പറയുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ലിസി ഇക്കാര്യം തുറന്നടിച്ചിരിക്കുന്നത്.

“ഇത്രയും കാലത്തെ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഞാന്‍ എന്റെ അച്ഛനെ കണ്ടിട്ടില്ല. എനിക്കറിയാത്ത ഒരു വ്യക്തിയെ പരിചരിക്കാനായി ഞാനെന്തിന്‌ പണം നല്‍കണം? എന്റെ സ്കൂള്‍/കൊളേജ് സര്‍ട്ടിഫിക്കറ്റുകളില്‍, വര്‍ക്കിയെന്നല്ല, ജോര്‍ജ്‌ എന്നാണ്‌ അച്ഛന്റെ പേരായി എന്റെ അമ്മ നല്‍കിയിരിക്കുന്നത്‌. ഇയാള്‍ തന്റെ അച്ഛനാണെന്ന്‌ ആദ്യം തെളിയിക്കട്ടെ. ഞാന്‍ ജനിച്ചശേഷം അമ്മയെ ഉപേക്ഷിച്ച്‌ പോയയാളാണ്‌ അച്ഛന്‍. തന്നെ വളര്‍ത്തിയത്‌ അമ്മയാണ്‌.അങ്ങനെയൊരു അച്ഛനുണ്ടായിരുന്നെങ്കില്‍ അയാള്‍ എന്ത്‌ കൊണ്ട്‌ എന്റെ ഭക്ഷണത്തിനും പഠനത്തിനും, യൂണിഫോമിനും വേണ്ടിയൊന്നും തന്നില്ല?”

“എന്റെ ഈ ചോദ്യങ്ങള്‍ക്കു കൂടി ഉത്തരം നല്‍കാന്‍ മകള്‍ക്കെതിരെ കോടതിയ സമീപിച്ചിരിക്കുന്ന വര്‍ക്കിയെന്ന ഈ ‘അച്ഛന്‍’ ബാധ്യസ്ഥനാണ്‌. ബാല്യകാലത്തെ ദുരിതങ്ങള്‍ക്കും സങ്കടങ്ങള്‍ക്കും കൂട്ടായിരുന്നത്‌ അമ്മ മാത്രമായിരുന്നു. തന്നെ പഠിപ്പിച്ച്‌ വലുതാക്കിയതും ആ അമ്മയാണ്‌. അപ്പോഴൊന്നുമില്ലാത്ത പിതാവ്‌ ഇനി എനിക്ക് വേണ്ട. പറയുമ്പോള്‍ ഇയാള്‍ എന്റെ അച്ഛനല്ല, അതുകൊണ്ടുതന്നെ, ജില്ലാ കലക്ടറുടെ ഉത്തരവ്‌ ഞാന്‍ അനുസരിക്കുകയുമില്ല” - ലിസി പറയുന്നു.

താന്‍ നിര്‍ധനനാണെന്നും ഭക്ഷണം കഴിക്കാനും ചികിത്സിക്കാനും പണമില്ലെന്നും പറഞ്ഞ് മാലിപ്പാറ സ്വദേശി എന്‍ഡി വര്‍ക്കിയെന്ന പാപ്പച്ചന്‍ (65) നല്‍‌കിയ പരാതി പരിഗണിച്ചുകൊണ്ട് ലിസിയുടെ സ്വത്തുക്കള്‍ ജപ്തി ചെയ്യാന്‍ ജില്ലാ മജിസ്ട്രേറ്റ്‌ കൂടിയായ കളക്ടര്‍ പിഐ ഷെയ്ക്ക്‌ ഉത്തരവിടുകയായിരുന്നു.

മലയാളം, തമിഴ്, തെലുങ്ക് സിനിമാരംഗത്ത് പ്രശസ്തയായ ലിസിയുടെ ജന്മനാട് കൊച്ചിയിലെ പൂക്കാട്ടുപടിയാണ്. എറണാകുളം സെന്റ് തെരാസാസ് കോളേജിലാണ് പഠിച്ചത്. എണ്‍‌പതുകളുടെ ആരംഭകാലത്താണ് ലിസി സിനിമയില്‍ വരുന്നത്. സംവിധായകന്‍ പ്രിയദര്‍ശനും ലിസിയും തമ്മിലുള്ള പ്രണയം 1990-ല്‍ വിവാഹത്തില്‍ കലാശിച്ചു.

വിവാഹശേഷം ലക്ഷ്മി എന്ന് പേരുമാറ്റി ലിസി ഹിന്ദുമതം സ്വീകരിക്കുകയും ചെയ്തു. കല്യാണി, സിദ്ധാര്‍ത്ഥ് എന്നിങ്ങനെ രണ്ട് മക്കളാണ് ലിസി - പ്രിയദര്‍ശന്‍ ദമ്പതികള്‍ക്ക് ഉള്ളത്. ചെന്നൈയില്‍ അത്യാഡം‌ബരപൂര്‍‌വം കഴിയുന്ന ലിസി സ്വന്തം പിതാവിനെ മറന്ന കാര്യം ഞെട്ടലോടെയാണ് പുറം‌ലോകം അറിഞ്ഞത്. ലിസിക്ക് സിനിമയില്‍ ചാന്‍‌സ് നേടിക്കൊടുക്കാന്‍ ലിസിയുടെ അമ്മ നടത്തിയ ശ്രമങ്ങളെ പറ്റി കുറ്റാന്വേഷണ വാരികയായ ക്രൈം സ്റ്റാര്‍ പ്രസിദ്ധീകരിച്ച ലേഖനം ഏറെ വിവാദമായിരുന്നു.

‘കോബ്ര’ നവംബര്‍ മൂന്നിന്. മമ്മൂട്ടിക്കൊപ്പം വീണ്ടും പദ്മപ്രിയ


ലാല്‍ സംവിധാനം  ചെയ്യുന്ന ‘കോബ്ര’ എന്ന ചിത്രത്തിന്റെ   ഷൂട്ടിംഗ്   നവംബര്‍  മൂന്നിന് ചാലക്കുടിയില്‍ ആരംഭിക്കും.  മമ്മൂട്ടിയും ലാലും  പ്രധാന   വേഷങ്ങളില്‍  എത്തുന്ന ചിത്രത്തില്‍  പത്മപ്രിയ ആണ്  ഒരു നായിക.രണ്ടാമത്തെ നായികയുടെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.ഏറണാകുളം,ചാലക്കുടി, കോയമ്പത്തൂര്‍ , ബാംഗോക് എന്നിവിടങ്ങളില്‍  ചിത്രീകരിക്കുന്ന ’കോബ്ര’ യില്‍  സലിം കുമാര്‍ , ലാലു അലക്സ്‌  , മണിയന്‍  പിള്ള രാജു, സമ്പത്ത് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വേണു ക്യാമറകൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്  അലക്സ് പോള്‍ ആണ്. മമ്മൂട്ടിയും ലാലും ഒന്നിച്ച ‘തൊമ്മനും മക്കളും’ പോലെ ഒരു മുഴുനീള എന്റര്ടൈനര്‍  ആയിരിക്കും ’കോബ്ര’.

Tuesday, 18 October 2011

ഇന്ത്യന്‍ പനോരമയില്‍ ഏഴ് മലയാള സിനിമകള്‍: ഉറുമി ഉദ്ഘാടന ചിത്രം


മുംബൈ: ഇന്ത്യന്‍ പനോരമയിലേക്ക് ഏഴ് മലയാള സിനിമകള്‍ തിരഞ്ഞെടുക്കപ്പെട്ടു. ഉറുമി, മേല്‍വിലാസം, ചാപ്പക്കുരിശ്, ട്രാഫിക്, ബോംബെ മാര്‍ച്ച് 12, കര്‍മ്മയോഗി, ആദാമിന്റെ മകന്‍ അബു എന്നിവയാണ് പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഉറുമിയാണ് ഇന്ത്യന്‍ പനോരമയിലെ ഉദ്ഘാടന ചിത്രം. കഥേതര വിഭാഗത്തില്‍ കെ.ആര്‍. മനോജ് സംവിധാനം ചെയ്ത 'പെസ്റ്ററിങ് ജേണി' ഉള്‍പ്പെട്ടു.
ലോകത്തിലെ പ്രമുഖ ഡോക്യുമെന്ററി ചലച്ചിത്രമേളകളിലൊന്നായ ഇന്റര്‍നാഷണല്‍ ലെയ്പ്‌സിഷ് ഫെസ്റ്റിവല്‍ ഫോര്‍ ഡോക്യുമെന്ററി ആന്‍ഡ് ആനിമേറ്റഡ് ഫിലിം ഫെസ്റ്റിവലിന്റെ മത്സരവിഭാഗത്തിലേക്കും നേരത്തെ 'പെസ്റ്ററിങ് ജേണി' തിരഞ്ഞെടുക്കപ്പെട്ടിരുന്നു

Sunday, 9 October 2011

Mohanlal to lose Lieutenant Colonel title?









He may be Kerala’s greatest living actor, but when Mohanlal tried to mix fact with fiction and portray in real life that he was a 1971 war hero, he seemed to have gone too far.For a 45-day period stretching from December 1, 2010 to January 15, 2011, during the Grand Kerala Shopping Festival, Mohanlal appeared in a series of print and TV advertisements in army uniform, wearing an impressive array of medals and badges that mark him as a 1971 war hero, an NSG commando, a gallantry medal awardee, and the recipient of a commendation card from the army chief. The ads also featured Amitabh Bachchan.

ncidentally, Mohanlal and Bachchan were co-stars in Kandahar, a film that released in the same month. The film was made by Mohanlal’s own production house, Ashirwad Films. Guess what role Mohanlal played in Kandahar? A brave army officer and a commando.
Well, all this would have been fine but for the fact that Mohanlal had been appointed as an honorary officer in the Territorial Army by the ministry of defence in 2009. He is therefore bound by strict rules and regulations that bar him from misusing or misrepresenting his uniform. According to sources in South Block, upset army officials now want to strip him of his rank permanently.
The advertisement was noticed by a retired army officer, Brigadier CP Joshi, while on a trip to Ooty. “I was appalled to see a man who has been honoured by the Indian Army pull off something this cheap, putting on medals he clearly does not deserve. How can he claim that he took part in the 1971 war, or is qualified to make parachute jumps, or is a NSG commando,” asks a furious Joshi.
“We live and die for it. How can somebody so cynically use it for commercial gain?”
Apparently, not only has Mohanlal broken the law that prohibits him from putting on medals he has not been awarded, he has also indulged in an unethical practice, deeply embarrassing army headquarters. “We gave him the uniform to give bring greater focus on the Indian Army. But he has used it for selfish commercial purposes, to portray himself as a decorated officer when he has never been awarded a medal. We are now planning to propose that his rank and uniform be taken away,” a senior army officer told DNA on condition of anonymity. According to him, “he can only use his army uniform in an advertisement to motivate youngsters to join the army. But even that requires special permission from the office of the army chief after following procedures.”
The ad campaign was the outcome of a sponsorship deal between the tourism ministry of the Kerala government and Mohanlal’s Ashirwad Films, according to which the later was paid Rs50 lakh for promoting the Grand Kerala Shopping Festival (held fromDec 1, 2010-Jan 15, 2011) for a period of 45 days.
“The GKSF had a sponsorship deal with Ashirwad Films owned by Mohanlal. While they publicised the 45-day shopping festival through newspapers, billboards and TV channels, we in GKSF distributed tickets of the movie Kandahar produced by them,” said KN Sathish, founder director of GKSF, who recently took over as district collector, Kasargod.
In retrospect, it appears that Mohanlal saw an opportunity to not only make some money, but also promote his latest film, which, sadly for him, bombed at the box office. But the advertisement did not have any disclosure stating that his picture in it was from a film, and most people assumed that he was sporting medals awarded to him by the ministry of defense.


Under section 419 of the Indian Penal Code, such impersonation is illegal and he can be prosecuted for identity theft or fraud.


Mohanlal remained unavailable despite several attempts to contact him. His office told DNA that he was traveling abroad and could not be contacted.



"ORDINARY" Malayalam Movie Working Stills From KSRTC bustand



















Friday, 7 October 2011

'Ayya' to be Prithviraj's Bollywood debut

Young superstar Prithviraj’s debut Hindi film Ayya, directed by Sachin Kundalkar and produced by Anurak Kashyap, will start rolling in Mumbai from the first week of October. Rani Mukherjee is the heroine.
Set in the backdrop of a Mumbai based Marathi family, the film has Rani playing a typical Marathi girl dressed in salwars. Prithviraj will be playing a Tamil painter who speaks Hindi with a South Indian accent.
Ayya also marks the Bollywood debut of National Award winning Marathi director Sachin Kundalkar. Prithviraj said that he agreed to do this project not because he fancies doing a Hindi film, but because he found Anurag’s script interesting.

Thursday, 6 October 2011

"3" An Up Coming Short film.....

" 3 " A vision through three lifes in a different angle......

Director: Khaleef Bin Salim
Producer :ARK { Attukal Ramesh Krishna }
Cast :Ijaz Khan,Adarsh,Ramesh
Media Partner : Arupa Media





Arabiyum Ottakavum P Madhavan Nairum Audio Release Photos

Script & Director : Priyadarshan
Banner : Jancos Films (An Indo-Arab Company)
Producer : Priyadarshan,Ashok Kumar,Navi Sashidharan & Jamal Al Mu Ayani
Cinematographer : Azhagappan
Editor : Arun Kumar
Art Director : Sabu Cyril
Music Director : M G Sreekumar
Lyricist : Kaithapram Damodaran Namboothiri
Playback Singers : M G Sreekumar, Shwetha Mohan, Ujjayaini, Rahman,Sudeep Kumar
Reemi Tomy, Madhu Balakrishnan & K S Chitra
Make Up : Pattanam Rasheed
Distributors : Seven Arts Release
Cast : Mohanlal,Mukesh,Innocent,Nedumudi Venu,Suraaj Venjaramoodu,
Bhavana,Lakshi Rai
Production Controller : Seven Arts Mohan
Release On : 04-NOV-2011

The songs in this movie were composed by Music Maestro M G Sreekumar . The lyrics were penned by Kaithapram Damodaran Namboothiri.
01. Chembaka vallikalil ( M G Sreekumar & Swetha Mohan)
02. Madhavettanennum ( Ujjayaini, Rahman & MG Sreekumar)
03. Manassu Mayakki ( Sudeep Kumar & Reemi Tomy)
04. Gopa Balannishtam ( Madhu Balakrishnan & K S Chitra)









Tuesday, 4 October 2011

Indian Rupee Tommorrow onwards.. The List of theaters releasing indian rupee




അധോലോകനായകനായി മമ്മൂട്ടി വീണ്ടും



ഡാഡി കൂള്‍ എന്ന വ്യത്യസ്തമായ മമ്മൂട്ടിച്ചിത്രവുമായിട്ടായിരുന്നു ആഷിക് അബു എന്ന ചലച്ചിത്രസംവിധായകന്റെ അരങ്ങേറ്റം. ചിത്രത്തിന് വന്‍വിജയമൊന്നും അവകാശപ്പെടാനില്ലെങ്കിലും, വ്യത്യസ്തതയുള്ള ട്രീറ്റമെന്റ് ഏറെ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ചയാവുകയും ചെയ്തു. അതില്‍ ആഷിക്കിന്റെ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ പ്രകടമായിരുന്നു.

പിന്നീട് സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന മോഡേണ്‍ മൂവി എടുത്ത് ആഷിക് ചലച്ചിത്രലോകത്ത് തന്റെ കസേര ഉറപ്പിച്ചു. വന്‍ പ്രദര്‍ശനവിജയം നേടിയ സാള്‍ട്ട് ആന്റ് പെപ്പര്‍ കോടികളുടെ ലാഭമാണുണ്ടാക്കിയത്. ഈ വിജയപദത്തില്‍ നിന്നും ആഷിക് വീണ്ടും മമ്മൂട്ടിയിലേയ്ക്ക് എത്തുകയാണ്. ഗാങ്സ്റ്റര്‍ എന്ന ചിത്രത്തിലാണ് ആഷിക് വീണ്ടും മമ്മൂട്ടിയെ നായകനാക്കുന്നത്.

നല്ല സ്റ്റൈലന്‍ അധോലോക ഇടിപ്പടമായിരിക്കും ഗാങ്്സ്റ്റര്‍ എന്നാണ് സൂചന. അടുത്തകാലത്തായി വന്‍ വിജയങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത മമ്മൂട്ടിയ്ക്ക് 2012ല്‍ ഒരുപക്ഷേ മികച്ച വിജയം നല്‍കാന്‍ പോകുന്നത് ഈ ആഷിക്ക് ചിത്രമായിരിക്കുമെന്നാണ് അണിയറയിലെ സംസാരം.

ഇതിന് മുമ്പ് സാമ്രാജ്യം, പരമ്പര, ബിഗ് ബി, ബല്‍റാം വേര്‍സസ് താരാദാസ് തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടി അടിപൊളി അധോലോക നായകനായകരുടെ വേഷത്തില്‍ എത്തിയിട്ടുണ്ട്. ഇവയില്‍ മിക്കവയും നല്ല വിജയം നേടുകയും ചെയ്തിരുന്നു. അതിനാല്‍ത്തന്നെ ഏറെനാളുകള്‍ക്കുശേഷം വരുന്ന മമ്മൂട്ടിയുടെ അധോലോകചിത്രമെന്ന പേരില്‍ ഗാങ്സ്റ്റര്‍ ശ്രദ്ധിക്കപ്പെടുമെന്നുറപ്പാണ്.

ആരാണ് ശരിക്കും രാജപ്പന്‍?




ഉദയനാണ്‌ താരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ ദുഷിച്ച താരാധിപത്യം തുറന്നുകാട്ടാനാണ്‌ റോഷന്‍ ആന്‍ഡ്രൂസ്‌ എന്ന സംവിധായകന്‍ ശ്രമിച്ചത്‌. ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ഉദയഭാനുവിന്റെ ഒടുങ്ങാത്ത അഭിനിവേശം തന്നെയായിരിക്കണം റോഷന്‍ ആന്‍ഡ്രൂസിനെയും സിനിമാ സംവിധായകനാക്കി മാറ്റിയത്‌.
ഉദയന്‌ തന്റെ ആദ്യ സിനിമ ഒരു സ്വപ്‌നമായിരുന്നു. എന്നാല്‍ തിരക്കഥ മോഷ്‌ടിക്കപ്പെടുന്നതിലൂടെ എല്ലാം തകിടം മറിയുകയാണ്‌. ഉദയന്റെ തിരക്കഥയില്‍ താരമായി മാറുന്ന സരോജ്‌ കുമാര്‍ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ ഇന്നത്തെ മലയാള സിനിമയിലെ താരാധിപത്യത്തിന്റെ പരിച്‌ഛേദമാണ്‌. മോഹന്‍ലാലിനെപ്പോലെ ഒരു സൂപ്പര്‍താരത്തെ സാക്ഷിയാക്കിയാണ്‌ ശ്രീനിവാസന്‍ സരോജ്‌കുമാറിനെ അവതരിപ്പിച്ചത്‌. സരോജ്‌കുമാറിന്റെ കണ്‍ട്രികളായ അച്‌ഛനും അമ്മയും ഇട്ട രാജപ്പന്‍( ഈ പേര്‌ അത്ര മോശമൊന്നുമല്ല) എന്ന പേര്‌ മലയാള സിനിമയില്‍ വൃത്തികെട്ട ക്കോമാളിത്തരങ്ങള്‍ കാട്ടിക്കൂട്ടുന്ന സൂപ്പര്‍താരങ്ങള്‍ക്ക്‌ റോഷന്‍ ആന്‍ഡ്രൂസ്‌ ചാര്‍ത്തിക്കൊടുത്ത ബ്രാന്‍ഡ്‌ നെയിമാണ്‌. എന്നാല്‍ ഇന്ന്‌ യുവതാരം പൃഥ്വിരാജിനുമേല്‍ ആ പേര്‌ പതിപ്പിച്ചുനല്‍കാനുള്ള കുല്‍സിതശ്രമത്തിലാണ്‌ ചില കേന്ദ്രങ്ങള്‍. യഥാര്‍ത്ഥത്തില്‍ പൃഥ്വിരാജ്‌ ഒരു രാജപ്പനാണോ?

സിനിമാകുടുംബത്തില്‍ നിന്നാണെങ്കിലും വളരെ അപ്രതീക്ഷിതമായി സിനിമയിലെത്തിയ ആളാണ്‌ പൃഥ്വിരാജ്‌. 2002ല്‍ രഞ്‌ജിത്തിന്റെ നന്ദനത്തിലൂടെ പൃഥ്വിരാജ്‌ അരങ്ങേറിയപ്പോള്‍, അതുവരെ കണ്ടുപരിചയിച്ച നായകന്‍മാരില്‍ നിന്നും തികച്ചും വ്യത്യസ്‌തമായ ശരീരഭാഷയുള്ള ഒരു നടനെയാണ്‌ മലയാള സിനിമയ്‌ക്ക്‌ ലഭിച്ചത്‌. ഓസ്‌ട്രേലിയയിലെ ഉന്നത പഠനത്തിനിടയില്‍ സിനിമാ അഭിനയത്തിനെത്തിയ പൃഥ്വിരാജിന്റെ ആദ്യ ചിത്രങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട്‌ 2003ല്‍ സ്വപ്‌നക്കൂടിലെ കുഞ്ഞൂഞ്ഞ്‌ ആണ്‌ പൃഥ്വിയുടെ കരിയറില്‍ നിര്‍ണായകമായി മാറിയത്‌. തുടര്‍ന്ന്‌ അനന്തഭദ്രം, വാസ്‌തവം, ക്‌ളാസ്‌മേറ്റ്‌സ്‌, മൊഴി, ചോക്‌ളേറ്റ്‌, തിരക്കഥ, പുതിയമുഖം, റോബിന്‍ഹുഡ്‌, രാവണന്‍, അന്‍വര്‍, ഉറുമി തുടങ്ങിയ ചിത്രങ്ങളിലൂടെ പൃഥ്വിരാജ്‌ മലയാള സിനിമയില്‍ സ്വന്തമായി ഒരിടം കണ്ടെത്തി. ഇതിനൊപ്പം മാധ്യമങ്ങള്‍ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ മലയാളത്തിലെ താരാധിപത്യത്തിനെതിരെയും സ്വന്തം നിലപാടുകളെക്കുറിച്ചും വളരെ ആത്‌മവിശ്വാസത്തോടെ പൃഥ്വിരാജ്‌ സംസാരിച്ചു. ഈ ആത്‌മവിശ്വാസത്തെ അഹങ്കാരമെന്ന്‌ വിളിച്ചാണ്‌ പലരും പരിഹസിച്ചത്‌.

ഇതിനിടയിലാണ്‌ പൃഥ്വിരാജിന്റെ വിവാഹം വരുന്നത്‌. വിവാഹം വളരെ രഹസ്യമായി നടത്തിയത്‌ ഒരു വലിയ കുറ്റമായി. ഒന്നു ചോദിക്കട്ടെ, ഒരാളുടെ വിവാഹം എങ്ങനെ നടത്തണമെന്നത്‌ അയാളുടെ അവകാശവും തീരുമാനവുമല്ലെ. വിവാഹശേഷമാണ്‌ പൃഥ്വിരാജുമായും ഭാര്യ സുപ്രിയയുമായും ജോണ്‍ ബ്രിട്ടാസ്‌ നടത്തിയ അഭിമുഖം ഏഷ്യാനെറ്റ്‌ ചാനലില്‍ സംപ്രേക്ഷണം ചെയ്‌തത്‌. സിനിമയില്‍ സൂപ്പര്‍ സ്‌റ്റാറുകള്‍ ഇല്ലാതാകുന്ന കാലമാണ്‌ താന്‍ സ്വപ്‌നം കാണുന്നത്‌, മമ്മൂട്ടിയും മോഹന്‍ലാലും ചെറുപ്പക്കാരുടെ വേഷം അവതരിപ്പിക്കരുത്‌ തുടങ്ങിയ പരാമര്‍ശങ്ങള്‍ വിവാദമാക്കി മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഏറ്റുപിടിച്ച്‌ ചര്‍ച്ച ചെയ്‌തു. യഥാര്‍ത്ഥത്തില്‍ പൃഥ്വിരാജ്‌ പറഞ്ഞതില്‍ എന്താണ്‌ തെറ്റ്‌. അമ്പതുവയസുള്ള നായകന്‍മാര്‍ മുപ്പതുകാരനായി 18 വയസുള്ള നായികമാരോടൊത്ത്‌ അഭിനയിക്കുന്നത്‌ വളരെ ബോറല്ലേ. ഒരുപക്ഷെ മലയാളിയുടെ മനോഭാവം കൊണ്ടാണ്‌ ഇത്‌ അംഗീകരിക്കപ്പെടുന്നത്‌. മറ്റേതെങ്കിലും ഭാഷകളില്‍ ഇത്‌ നടക്കുമോ? പിന്നെ താരപദവികളില്ലാതാകുന്ന കാലം മലയാള സിനിമയുടെ സുവര്‍ണകാലമായിരിക്കും. ഇപ്പോള്‍ താരങ്ങളെ ചുറ്റിപ്പറ്റിയാണ്‌ ഇവിടുത്തെ സിനിമ. താരാധിപത്യമില്ലെങ്കില്‍ ട്രാഫിക്ക്‌, സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ പോലെയുള്ള കൂടുതല്‍ നല്ല സിനിമകള്‍ നമുക്ക്‌ ലഭിക്കും.

ഇനി നമ്മുടെ ചര്‍ച്ചാ വിഷയത്തിലേക്ക്‌. പൃഥ്വിയുടെ ഏഷ്യാനെറ്റ്‌ അഭിമുഖത്തെ അധികരിച്ച്‌ പൃഥ്വിരാജപ്പന്‍ എന്ന പേരില്‍ നന്നായി എഡിറ്റ്‌ ചെയ്‌ത ഒരു വീഡിയോ യൂട്യൂബില്‍ പ്രത്യക്ഷപ്പെടുന്നു. ജൂണ്‍ 18ന്‌ ബച്ചുവിവേക്‌ എന്ന പേരിലാണ്‌ ഈ വീഡിയോ പോസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്‌. ഹാസ്യത്തിന്റെ മേമ്പൊടിയിലാണ്‌ ഇത്‌ തയ്യാറാക്കിയതെങ്കിലും ഒരു യുവതാരത്തെ ഇത്രയധികം പരിഹസിക്കുന്നതിന്റെ ചേതോവികാരമെന്താണ്‌? ഇതുകൊണ്ടൊന്നും പൃഥ്വിരാജിനെതിരായ ആക്രമണം അവസാനിച്ചില്ല. ഫേസ്‌ബുക്കില്‍ ഐ ഹേറ്റ്‌ പൃഥ്വിരാജ്‌ എന്ന പേരില്‍ ഒരു ഗ്രൂപ്പ്‌ തുടങ്ങി. എന്തുകൊണ്ടാണ്‌ പൃഥ്വി ഇത്രയധികം പരിഹസിക്കപ്പെടുന്നത്‌? ചില സൂപ്പര്‍താരങ്ങള്‍ ചെയ്യുന്നതുപോലെ നികുതിവെട്ടിപ്പിലൂടെ കോടികണക്കിന്‌ സമ്പാദിക്കാത്തതുകൊണ്ടോ? അതോ അച്ചാര്‍ വില്‍പന, ഹോട്ടല്‍ പോലെയുള്ള ബിസിനസ്‌ സംരഭങ്ങള്‍ തുടങ്ങാത്തതുകൊണ്ടോ? ഇത്രയുംനാള്‍ അഭിനയിച്ച്‌ സമ്പാദിച്ച കാശ്‌ സിനിമയ്‌ക്കുവേണ്ടി മുടക്കാന്‍ പൃഥ്വിരാജ്‌ തീരുമാനിച്ചിരിക്കുന്നു. അതിന്റെ തുടക്കമാണ്‌ ഉറുമി. പൃഥ്വിരാജിന്റെ വളര്‍ച്ച ആരെയൊക്കെയോ അലോസരപ്പെടുത്തുന്നുണ്ട്‌. അതുകൊണ്ടാണ്‌ നെറ്റിലൂടെ അദ്ദേഹത്തിനെതിരെ ഇതുപോലെയുള്ള ആക്രമണങ്ങള്‍ തുടരുന്നത്‌.




മലയാളത്തിലെ രണ്ട്‌ സൂപ്പര്‍താരങ്ങളുടെ ആരാധകര്‍ കുറെനാള്‍ മുമ്പ്‌ വരെ തമ്മില്‍ ചെയ്‌തിരുന്ന ഇടപാടുകള്‍ ഇപ്പോള്‍ പൃഥിയ്‌ക്കെതിരെ ഒന്നിച്ച്‌ നിന്ന്‌ ചെയ്യുകയാണ്‌. പൃഥ്വിയുടെ പടമിറങ്ങുമ്പോള്‍ തിയറ്ററുകളില്‍ ആളെകയറ്റി കൂവുകയും ബോധപൂര്‍വ്വമായ അശ്‌ളീല എസ്‌ എം എസുകള്‍ പടച്ചുവിടുകയും ചെയ്യുന്നു. ഇതിനിടയില്‍ മാതൃഭൂമി പത്രത്തിന്റെ ആദ്യപേജ്‌ ലേ ഔട്ടില്‍ പൃഥ്വിരാജ്‌ കൊല്ലപ്പെട്ടു എന്ന പേരില്‍ ക്രൂരമായ തമാശയും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. ഇതൊക്കെ സൂപ്പര്‍താരങ്ങളുടെ അറിവോടെയാണോ എന്നുമറിയില്ല. നേരത്തെ പറഞ്ഞതുപോലെ പൃഥ്വിരാജിന്റെ വളര്‍ച്ച തന്നെയാണ്‌ ഇവിടെ പ്രശ്‌നം. രഞ്‌ജിത്തിന്റെ ഇന്ത്യന്‍റുപ്പി പൂര്‍ത്തിയാക്കിയ പൃഥ്വിരാജ്‌ ഇനി, മാസ്‌റ്റേഴ്‌സ്‌, ഹീറോ, അയ്യാ(ഹിന്ദി), മല്ലുസിംഗ്‌, അരിവാള്‍ ചുറ്റിക നക്ഷത്രം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിക്കും. കൈനിറയെ ചിത്രങ്ങളുള്ള പൃഥ്വിയ്‌ക്ക്‌ ആരെയും നോക്കണ്ട കാര്യമില്ല. കാര്യങ്ങള്‍ ഇതൊക്കെയാണെങ്കിലും പൃഥ്വിരാജിനെതിരായ സൈബര്‍ ആക്രമണം നിര്‍ബാധം തുടരുമെന്നറിയാം. പക്ഷെ ഒന്നുറപ്പാണ്‌, ഇതൊന്നുംകൊണ്ട്‌ പൃഥ്വിരാജ്‌ എന്ന നടന്റെ വളര്‍ച്ച മുരടിക്കാന്‍പോകുന്നില്ല. തന്നെയുമല്ല മലയാള സിനിമയിലെ യഥാര്‍ത്ഥ രാജപ്പന്‍മാര്‍ ആരൊക്കെയാണെന്ന്‌ റോഷന്‍ ആന്‍ഡ്രൂസ്‌ തന്നെ നമുക്ക്‌ കാട്ടിത്തന്നിട്ടുണ്ട്‌

ലാലും മമ്മൂക്കയും ജേര്‍ണ്ണലിസ്റ്റുകളാവുന്നു



മലയാളസിനിമ ഇന്നും രണ്ട് സൂപ്പര്‍താരങ്ങളുടെ ചിറകിലേറി സഞ്ചരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇരുവരും തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ വെള്ളിത്തിരയിലെത്തുന്നതിന് മുന്‍പ് തന്നെ വാര്‍ത്തകളില്‍ ഇടം നേടുന്നു.

ചിലപ്പോള്‍ ഇവര്‍ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ ഒരേ സ്വഭാവ വിശേഷങ്ങള്‍ ഉള്ളവരാകുന്നത് ആകസ്മികം. ദീപന്റെ ന്യൂസ്‌മേക്കര്‍ എന്ന ചിത്രത്തിലൂടെ മമ്മൂട്ടി മാധ്യമ രംഗത്തേയ്ക്ക് കടക്കാനൊരുങ്ങുകയാണ്. ചിത്രത്തില്‍ ജേര്‍ണ്ണലിസ്റ്റായാണ് മമ്മൂക്ക പ്രേക്ഷകരുടെ മനം കവരാനൊരുങ്ങുന്നത്. അതേസമയം ജോഷി ചിത്രത്തിലൂടെ ലാലും മീഡിയ രംഗത്തെത്തുകയാണ്. സച്ചി-സേതു തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തില്‍ ഒരു ചാനലിലെ ക്യാമറമാനായാണ് ലാല്‍ എത്തുന്നത്.

തന്റെ മുന്‍കാമുകി സബ്എഡിറ്ററായിരിക്കുന്ന ചാനലില്‍ ക്യാമറാമാനായി ലാല്‍ എത്തുന്നു. അവര്‍ തമ്മില്‍ ഒരുപാട് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എങ്കിലും ഒരു വിവാദമായ സംഭവം ഇരുവരും ഒരുമിച്ച് കവര്‍ ചെയ്യുന്നു. ഇത്തരത്തിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നതെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ സച്ചി പറയുന്നു.

പ്രിയദര്‍ശന്റെ അറബിയും ഒട്ടകവും പി മാധവന്‍നായരും പൂര്‍ത്തിയാക്കിയ ശേഷം സ്‌പെയിനിലേയ്ക്ക് വിനോദയാത്രയ്‌ക്കൊരുങ്ങുന്ന ലാല്‍ അതിന് ശേഷം മാത്രമേ ജോഷി ചിത്രത്തില്‍ ജോയിന്‍ ചെയ്യൂ.



ലാലും മമ്മൂട്ടിയും കോമഡിയില്‍ കൊമ്പുകോര്‍ക്കും


സൂപ്പര്‍താരങ്ങളുടെ വമ്പന്‍ ചിത്രങ്ങള്‍ ഒഴിഞ്ഞുനിന്ന നിരാശജനകമായ ഓരോണക്കാലത്തിന് ശേഷം ബക്രീദിനോടനുബന്ധിച്ചാണ് മോളിവുഡില്‍ കാലാകാലങ്ങളായി ആവര്‍ത്തിയ്ക്കുന്ന മമ്മൂട്ടി-ലാല്‍ പോരിന് കളമൊരുങ്ങുന്നത്. ഹാസ്യത്തിലൂന്നിയാണ് ഇരുതാരങ്ങളും ബലാബലത്തിന് ഒരുങ്ങുന്നതെന്നൊരു പ്രത്യേകതയും ഇത്തവണത്തെ താരയുദ്ധത്തിനുണ്ട്.

തൊട്ടതെല്ലാം പൊന്നാക്കി മലയാളത്തിലെ നമ്പര്‍ വണ്‍ സംവിധായകനായി മാറിയ ഷാഫി ഒരുക്കുന്ന വെനീസിലെ വ്യാപാരിയുമായാണ് മമ്മൂട്ടി ഇത്തവണ ബക്രീദിനെത്തുന്നത്.

ജയിംസ് ആല്‍ബര്‍ട്ടിന്റെ തിരക്കഥയില്‍ മമ്മൂട്ടി മൂന്ന് ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെടുന്ന വെനീസിലെ വ്യാപാരിയുടെ പശ്ചാത്തലം 1980കളിലെ കേരളമാണ്. കാവ്യ മാധവന്‍ നായികയാവുന്ന ചിത്രത്തില്‍ സലീം കുമാറും സുരാജ് വെഞ്ഞാറമ്മൂടുമടക്കം വന്‍താരനിരയാണ് അണിനിരക്കുക.

പീരിയഡ് ചിത്രങ്ങള്‍ മലയാള സിനിമയില്‍ അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. എന്നാല്‍ ഒരു കോമഡി ഫഌക്കിനായി ഇത്തരത്തിലൊരു പശ്ചാത്തലം മലയാളി പ്രേക്ഷകന് അത്രപരിചയമുണ്ടാവില്ല. ഇതുതന്നെയാണ് വെനീസിലെ വ്യാപാരിയുടെ പ്രധാന ആകര്‍ഷണ ഘടകം.
വ്യാപാരിക്ക് വെല്ലുവളിയാവുക ലാലും പ്രിയനും
മലയാളത്തിലെ വമ്പന്‍ വാണിജ്യവിജയങ്ങള്‍ കൈപ്പിടിയിലൊതുക്കിയ കൂട്ടുകെട്ട് ഒരിയ്ക്കല്‍ കൂടി ആവര്‍ത്തിയ്ക്കുമ്പോള്‍ ആരാധകപ്രതീക്ഷകള്‍ വാനോളം മുട്ടുക സ്വഭാവികമാണ്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ഒന്നിയ്ക്കുന്ന ചിത്രം സംഭവിയ്ക്കുന്നത് മരുഭൂമിയുടെ പശ്ചാത്തലത്തിലാണ്.

പേരില്‍ തന്നെ കൗതുകം സൃഷ്ടിയ്ക്കാനുള്ള പ്രിയന്‍ ടെക്‌നിക്ക് ഈ സിനിമയിലും കാണാം. മാധവന്‍ നായരായി മോഹന്‍ലാലും അറബിയായി ബോളിവുഡ് താരം ശക്തി കപൂറുമാണെത്തുന്നത്. പ്രിയന്‍ തന്നെ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തില്‍ ഭാവനയും ലക്ഷ്മി റായിയുമാണ് നായികമാര്‍. ലാല്‍-പ്രിയന്‍ ഹിറ്റുകളിലെ സ്ഥിരസാന്നിധ്യങ്ങളായ മുകേഷ് ഇന്നസെന്റ്, നെടുമുടി വേണു എന്നിവരെല്ലാം ഈ ചിത്രത്തിലുമുണ്ട്.

നര്‍മത്തിനും ആക്ഷനും സസ്‌പെന്‍സിനും പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തിന്റെ കഥയെക്കുറിച്ചുള്ള സൂചനകളൊന്നും സിനിമയുടെ അണിയറക്കാര്‍ പുറത്തുവിടാത്തത് പ്രേക്ഷകരില്‍ ആകാംക്ഷ ഉയര്‍ത്തിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ ഒട്ടേറെ ഹിറ്റുകളൊരുക്കിയിട്ടുണ്ടെങ്കിലും പ്രിയനും ലാലും അവസാനമൊന്നിച്ച കിളിച്ചുണ്ടന്‍ മാമ്പഴവും കാക്കകുയിലും അത്ര വലിയ വിജയങ്ങളായിരുന്നില്ല. അതുകൊണ്ടു തന്നെ പുതിയ ചിത്രമായെത്തുമ്പോള്‍ പ്രിയന് ലേശം ടെന്‍ഷനുണ്ട്.

രണ്ട് സിനിമകളും ഏറെ പ്രതീക്ഷകളാണ് സിനിമാ വിപണിയ്ക്ക് നല്‍കുന്നത്. ഇതിലൊരു സിനിമയുടെ പരാജയത്തെക്കുറിച്ച് ചിന്തിയ്ക്കാന്‍ അതിന്റെ നായകന്‍മാര്‍ക്കോ ആരാധകര്‍ക്കോ വിപണിയ്‌ക്കോ സാധിയ്ക്കില്ല. എന്തായാലും ഈ വലിയ പെരുന്നാളിന് പ്രേക്ഷകര്‍ക്കുള്ള വിരുന്നായി ഈ സിനിമകള്‍ മാറുമെന്ന് തന്നെ പ്രതീക്ഷിയ്ക്കാം.


മമ്മൂട്ടി ചിത്രവുമായി സത്യന്‍ അന്തിക്കാട്




പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു മമ്മൂട്ടി ചിത്രത്തെക്കുറിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട് ആലോചിയ്ക്കുന്നു. പുതിയ സിനിമയായ സ്‌നേഹവീട് റിലീസിനോടനുബന്ധിച്ച് ഒരു ചാനലിന് അഭിമുഖത്തിലാണ് മമ്മൂട്ടി ചിത്രത്തിന്റെ ആലോചനകളിലാണെന്ന് സത്യന്‍ വെളിപ്പെടുത്തിയത്.

പതിറ്റാണ്ടുകളായി സിനിമയിലുണ്ടെങ്കിലും മലയാളത്തിലെ ഈ രണ്ട ്പ്രതിഭകളുടെ സംഗമം വല്ലപ്പോഴുമേ സംഭവിച്ചിട്ടുള്ളൂ. ഇതില്‍ തന്നെ അര്‍ത്ഥം, കളിക്കളം എന്നീ ശരാശരി വിജയങ്ങളൊഴിച്ചു നിര്‍ത്തിയാല്‍ മറ്റെല്ലാ ചിത്രങ്ങളും പരാജയപ്പെടുകയും ചെയ്തു. മോഹന്‍ലാല്‍, ജയറാം എന്നിവരെ നായകന്മാരാക്കി വമ്പന്‍ ഹിറ്റുകളൊരുക്കിയപ്പോഴും മമ്മൂട്ടിയെ നായകനാക്കി വമ്പന്‍ വിജയം നേടാന്‍ സംവിധായകന് കഴിഞ്ഞിരുന്നില്ല.

വര്‍ഷങ്ങള്‍ക്ക് മുമ്പെ മമ്മൂട്ടിയെ മുന്‍നിര്‍ത്തി ഗോളാന്തര വാര്‍ത്തയും കളിക്കളവും പോലുള്ള ഹാസ്യ സിനിമകളൊരുക്കാന്‍ ധൈര്യം കാണിച്ച സംവിധായകനാണ് സത്യന്‍. എന്നാല്‍ അന്നൊന്നും ഭാഗ്യദേവത ഇവരെ പിന്തുണച്ചില്ല. എന്നാല്‍ കഴിഞ്ഞ ഏതാനുംവര്‍ഷങ്ങളായി കോമഡി സിനിമകളിലൂടെ വമ്പന്‍ ഹിറ്റുകള്‍ നേടാന്‍ മമ്മൂട്ടിയ്ക്ക് കഴിഞ്ഞു. ഇങ്ങനെയൊരു മാറിയ സാഹചര്യത്തിലാണ് വീണ്ടും സത്യന്‍ അന്തിക്കാടിന്റെ സിനിമയിലേക്ക് മമ്മൂട്ടിയെത്തുന്നത്. ലൗഡ് സ്പീക്കര്‍, പ്രാഞ്ചിയേട്ടന്‍ സിനിമകളിലെ മമ്മൂട്ടിയുടെ പ്രകടനം വിസ്മയാവഹമായിരുന്നുവെന്നും സത്യന്‍ അഭിമുഖത്തില്‍ പറഞ്ഞത് ഇതിനോട് ചേര്‍ത്തുവായിക്കാം.

ജയറാമിനെയും മോഹന്‍ലാലിനെയും നായകനാക്കുന്നത് പോലെ എളുപ്പമല്ല മമ്മൂട്ടിയെ വച്ച് സിനിമ ചെയ്യുന്നതെന്ന് സത്യന്‍ അഭിമുഖത്തില്‍ പറയുന്നു. എന്തായാലും മമ്മൂട്ടിയ്ക്ക് പറ്റിയ തിരക്കഥ കിട്ടിയാല്‍ മാത്രമേ അദ്ദേഹത്തെ വച്ച് സിനിമ ചെയ്യൂ. ഇപ്പോള്‍ അങ്ങനെയൊരു തിരക്കഥയുടെ പിന്നാലെയാണ് സത്യന്‍ വ്യക്തമാക്കി.

കിങ് കമ്മീഷണര്‍-കാസനോവ പോരിന് തുടക്കം


മോളിവുഡ് ബോക്‌സ് ഓഫീസില്‍ ഈ വര്‍ഷം ഏറ്റവുമധികം പ്രതീക്ഷകള്‍ ഉയര്‍ത്തുന്ന കാസനോവയും കിങ് ആന്റ് കമ്മീഷണറും തമ്മിലുള്ള പോരിന് തുടക്കം. ക്രിസ്മസിന് റിലീസ് പ്രഖ്യാപിച്ചരിയിക്കുന്ന ഈ സിനിമകളുടെ ട്രെയിലറുകള്‍ പോലും ഒരേസമയത്താണ് പുറത്തു വന്നിരിയ്ക്കുന്നത്.

ഈ സിനിമകള്‍ക്ക് മുമ്പേ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും റിലീസുകള്‍ ഉണ്ടെങ്കിലും അതിന്റെയെല്ലാം ട്രെയിലറുകള്‍ പുറത്തിറങ്ങും മുമ്പെയാണ് ഈ ക്രിസ്മസ് സിനിമകളുടെ ട്രെയിലറുകള്‍ ആരാധകര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്.

വമ്പന്‍ ബജറ്റില്‍ മൂന്ന് സൂപ്പര്‍താരങ്ങള്‍ അണിനിരക്കുന്ന കിങ് ആന്റ് കമ്മീഷണറും കാസനോവയും ഇപ്പോള്‍ തന്നെ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ സിനിമകളെ കാത്തിരിയ്ക്കുന്നത്. ട്രെയിലറുകള്‍ അവരുടെ പ്രതീക്ഷകളെ വീണ്ടും മാനംമുട്ടെ ഉയര്‍ത്തുകയാണ്.

കിങിലെയും കമ്മീഷണറിലെയും നായകകഥാപാത്രങ്ങളെ അണിനിരത്തിയുള്ള കിങ് ആന്റ് കമ്മീഷണറിന്റെ ആദ്യ ട്രെയിലറിലും ഈ പഴയ സിനിമകളുടെ രംഗങ്ങളാണ് കൂടുതലായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദി കിങ് ഓഫ് ഓള്‍ടൈംസ് എന്ന ടാഗ് ലൈനോടെ ദി കിങില്‍ ജോസഫ് അലക്‌സിന്റെ തകര്‍പ്പന്‍ ഇന്‍ഡ്രൊക്ഷന്‍ രംഗങ്ങളോടെയാണ് ട്രെയിലര്‍ തുടങ്ങുന്നത്.

തുടര്‍ന്ന് കിങിലെ മമ്മൂട്ടിയുടെ ഡയലോഗുകളും ഇതിലുണ്ട്. പൗരുഷത്തിന്റെ പ്രതീകമെന്ന വിശേഷത്തോടെയാണ് കമ്മീഷണറിലെ സുരേഷ് ഗോപിയുടെ രംഗങ്ങള്‍ തുടങ്ങുന്നത്. പഴയ ചിത്രത്തിലെ ആക്ഷന്‍-ഡയലോഗ് രംഗങ്ങളുമാണ് പിന്നെയുള്ളത്. ഇതിനെല്ലാം ശേഷമാണ് കിങ് ആന്റ് കമ്മീഷണറിന്റെ പുതിയ പതിപ്പിലെ രംഗങ്ങള്‍ ട്രെയിലറില്‍ കാണാനാവുക. സമയദൈര്‍ഘ്യം കുറവാണെങ്കിലും താരങ്ങളുടെ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന രംഗങ്ങള്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.




ആസിഫിന്റെ ആരോപണത്തിന് പൃഥ്വിയുടെ മറുപടി










മമ്മൂട്ടിയും മോഹന്‍ലാലും തന്നെ വിളിച്ച് അഭിനന്ദിച്ചില്ലെന്ന തരത്തില്‍ പൃഥ്വിയുടേതായി പുറത്തുവന്ന പരാമര്‍ശങ്ങളോട് പ്രതികരിയ്ക്കുമ്പോഴാണ് ആസിഫ് അലി, പൃഥ്വിയെ വിമര്‍ശിച്ചത്. പൃഥ്വിരാജ് ഒരിയ്ക്കല്‍പ്പോലും തന്നെ വിളിച്ച് അഭിനന്ദിച്ചിട്ടില്ലെന്നായിരുന്നു ആസിഫിന്റെ ആരോപണം. ഇതേക്കുറിച്ച് പൃഥ്വി പറയുന്നതിങ്ങനെ.

മമ്മൂട്ടിയും മോഹന്‍ലാലും തന്നെ വിളിച്ച് അഭിനന്ദിയ്ക്കുന്നില്ലെന്ന് ഒരു ദിവസം രാവിലെയെണീറ്റ്് വാര്‍ത്താക്കുറിപ്പ് ഇറക്കുകയല്ല താന്‍ ചെയ്തത്. മൊഴിയെന്ന തമിഴ് ചിത്രം കണ്ടതിന് ശേഷം രജനി സര്‍ എന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു. അക്കാലത്ത് നടന്ന ഒരു അഭിമുഖത്തില്‍ ഇതേക്കുറിച്ച് ചോദ്യമുണ്ടായി. രജനി സര്‍ അരമണിക്കൂറോളം സംസാരിച്ചുവെന്നും അഭിനന്ദിച്ചുവെന്നും മറുപടി നല്‍കി. തുടര്‍ന്നുണ്ടായ ചോദ്യം മമ്മൂട്ടിയും ലാലും ഇത്തരത്തില്‍ വിളിച്ച് അഭിനന്ദിയ്ക്കാറുണ്ടോയെന്നായിരുന്നു. എന്റെ അഭിനയം കണ്ട് അവര്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിട്ടില്ലെന്ന് ഞാന്‍ തുറന്നുപറഞ്ഞു. ഈ വാചകമാണ് വിവാദത്തിലെത്തിയത്.

എന്നാല്‍ മമ്മൂക്ക നേരില്‍ കാണുമ്പോള്‍ പലപ്പോഴും എന്റെ സിനിമകളെക്കുറിച്ചും അഭിനയത്തെക്കുറിച്ചും പറയാറുണ്ട്. അടുത്തകാലത്ത് അദ്ദേഹത്തിന്റെ വീട്ടില്‍ പോയ സമയത്ത് മാണിക്യക്കല്ല് എന്ന സിനിമയിലെ എന്റെ അഭിനയശൈലിയെ അദ്ദേഹം അഭിനന്ദിച്ച് സംസാരിച്ചിരുന്നു. കാര്യങ്ങള്‍ ഇതായിരിക്കെ മമ്മൂട്ടിയും ലാലും ഫോണില്‍ വിളിയ്ക്കാറുണ്ടോയെന്ന എന്റെ മറുപടി വിവാദമാക്കപ്പെടുകയായിരുന്നു.

ഒരര്‍ത്ഥത്തില്‍ ആസിഫ് അലി പറഞ്ഞത് ശരിയാണ്, ഞാന്‍ അദ്ദേഹത്തെ ഇതുവരെ വിളിച്ച് അഭിനന്ദിച്ചിട്ടില്ല. കാരണം. ഞാന്‍ അസിഫ് അലി അഭിനയിച്ച് ഒരു സിനിമ മാത്രമേ കണ്ടിട്ടുള്ളൂ. ട്രാഫിക്കായിരുന്നു ആ സിനിമ. അതു കണ്ടതിന് ശേഷം സിനിമയുടെ തിരക്കഥാക്കൃത്തിനെയും സംവിധായകനെയും അഭിനന്ദിയ്ക്കാനാണ് എനിയ്ക്ക് തോന്നിയത്. അങ്ങനെ തന്നെ ഞാന്‍ ചെയ്തു-അഭിമുഖത്തില്‍ പൃഥ്വി നിലപാട് വ്യക്തമാക്കുന്നത് ഇങ്ങനെയാണ്.

ഇത്തരം വിവാദങ്ങളൊന്നും തന്നെ ബാധിയ്ക്കില്ലെന്നും ചെയ്യുന്ന ജോലിയോട് ആത്മാര്‍ത്ഥ പുലര്‍ത്താനാണ് തന്റെ ശ്രമമെന്നും യുവനടന്‍ പറയുന്നു. ക്ലീന്‍ ഇമേജ് സൃഷ്ടിയ്ക്കാനോ റോള്‍ മോഡലോ ആയി മാറാനോ ശ്രമിയ്ക്കുന്നില്ലെന്നും പൃഥ്വി വ്യക്തമാക്കുന്നുണ്ട്.

Monday, 3 October 2011

Thalsamayam oru Penkutty movie poster

Movie : Thalsamayam oru Penkutty
Starring : Unni Mukundan, Nithya Menon, Swetha Menon, Baburaj, Siddique, Maniyanpilla Raju, Sooraj Venjaramood, Tini Tom, Devi Chandana etc...
Directed By : TK Rajiv Kumar
Written By : Sunny Joseph, Manuel George
Screenplay By : Sunny Joseph, Manuel George
Produced By : Reel 2 Reel Cine Productions




Ordinary Movie First day shoot at pathanamthitta KSRTC Bus stand





















Twitter Delicious Facebook Digg Stumbleupon Favorites More