മുംബൈ: ഇന്ത്യന്‍ പനോരമയിലേക്ക് ഏഴ് മലയാള സിനിമകള്‍ തിരഞ്ഞെടുക്കപ്പെട്ടു. ഉറുമി, മേല്‍വിലാസം, ചാപ്പക്കുരിശ്, ട്രാഫിക്, ബോംബെ മാര്‍ച്ച് 12, കര്‍മ്മയോഗി, ആദാമിന്റെ മകന്‍ അബു എന്നിവയാണ് പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഉറുമിയാണ് ഇന്ത്യന്‍ പനോരമയിലെ ഉദ്ഘാടന ചിത്രം. കഥേതര വിഭാഗത്തില്‍ കെ.ആര്‍. മനോജ് സംവിധാനം ചെയ്ത 'പെസ്റ്ററിങ് ജേണി' ഉള്‍പ്പെട്ടു.
ലോകത്തിലെ പ്രമുഖ ഡോക്യുമെന്ററി ചലച്ചിത്രമേളകളിലൊന്നായ ഇന്റര്‍നാഷണല്‍ ലെയ്പ്‌സിഷ് ഫെസ്റ്റിവല്‍ ഫോര്‍ ഡോക്യുമെന്ററി ആന്‍ഡ് ആനിമേറ്റഡ് ഫിലിം ഫെസ്റ്റിവലിന്റെ മത്സരവിഭാഗത്തിലേക്കും നേരത്തെ 'പെസ്റ്ററിങ് ജേണി' തിരഞ്ഞെടുക്കപ്പെട്ടിരുന്നു